വാര്‍ഡ് മാപ്
2025 വാര്‍ഡ് ഡിലീമിറ്റേഷന്‍ മാപ്പ് സംബന്ധിച്ച്
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 2025 വാര്‍ഡ് ഡിലീമിറ്റേഷന്‍ നടപടികളുടെ ഭാഗമായി GIS അധിഷ്ടിതമായി മതിലകം ഗ്രാമപഞ്ചായത്തിനായി തയ്യാറാക്കിയ ഔദ്യോഗിക ഇന്ററാക്ടീവ് വാര്‍ഡ് മാപ്പാണിത്.പൊതുജനങ്ങള്‍ക്ക് വാര്‍ഡ് അതിര്‍ത്തികള്‍ മനസ്സിലാക്കുന്നതിനും പ്രദേശപരമായ വിവരങ്ങള്‍ പരിശോധിക്കുന്നതിനും ഈ ഡിജിറ്റല്‍ മാപ്പ് സഹായകരമാണ്.1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ 10 ാം വകുപ്പ് പ്രകാരം മതിലകം ഗ്രാമ പഞ്ചായത്തിനെ 19 നിയോജക മണ്ഡലങ്ങളായി വിഭജിച്ച് അതിര്‍ത്തികള്‍ നിര്‍ണ്ണയിച്ച് കൊണ്ടുള്ള ബഹു.ഡീലിമിറ്റേഷന്‍ കമ്മീഷണന്റെ അന്തിമ ഉത്തരവും , അന്തിമ മാപ്പും ഇവിടെ പരിശോധിക്കാവുന്നതാണ്
ഇന്ററാക്ടീവ് വാര്‍ഡ് മാപ്പ്
പഞ്ചായത്തിന്റെ ഔദ്യോഗിക GIS അടിസ്ഥാനത്തിലുള്ള വാര്‍ഡ് മാപ്പ്
വാര്‍ഡ് അതിര്‍ത്തി വിവരങ്ങള്‍
2025 വാര്‍ഡ് ഡിലീമിറ്റേഷന്‍ അടിസ്ഥാനത്തിലുള്ള പുതുക്കിയ വാര്‍ഡ് അതിര്‍ത്തികള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കുന്നു.
ഇന്ററാക്ടീവ് നാവിഗേഷന്‍
മാപ്പ് സൂം ചെയ്യുക, പ്രദേശങ്ങള്‍ പരിശോധിക്കുക, ലൊക്കേഷനുകള്‍ കണ്ടെത്തുക തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാണ്.
GIS സാങ്കേതികവിദ്യ
കൃത്യമായ ഭൗമശാസ്ത്ര വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി GIS സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നു.