ട്രാഫിക് റഗുലേറ്ററി കമ്മിറ്റി
ഗ്രാമപഞ്ചായത്ത് തല ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി
ഗ്രാമപഞ്ചായത്ത് മേഖലയിലെ ഗതാഗത നിയന്ത്രണം, റോഡ് സുരക്ഷ, ട്രാഫിക് ക്രമീകരണം എന്നിവ കാര്യക്ഷമമാക്കുന്നതിനായി വിവിധ വകുപ്പുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി രൂപീകരിക്കുന്ന ഏകോപന സമിതിയാണ്. ഇതിന്റെ ചെയർമാൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കൺവീനർ ജില്ലാ പോലീസ് മേധാവി നാമനിർദ്ദേശം ചെയ്യുന്ന ഉദ്യോഗസ്ഥനുമാണ്. ജില്ലാ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന പ്രാദേശിക സമിതിയാണിത്.
കമ്മിറ്റിയുടെ ഘടന
- ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് – ചെയർമാൻ
- ജില്ലാ മജിസ്‌ട്രേറ്റ് നാമനിർദ്ദേശം ചെയ്യുന്ന ഉദ്യോഗസ്ഥൻ – അംഗം
- ജില്ലാ പോലീസ് മേധാവി നാമനിർദ്ദേശം ചെയ്യുന്ന ഉദ്യോഗസ്ഥൻ – അംഗം / കൺവീനർ
- റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ നാമനിർദ്ദേശം ചെയ്യുന്ന ഉദ്യോഗസ്ഥൻ – അംഗം
- പൊതുമരാമത്ത് വകുപ്പ് (PWD) എക്സിക്യൂട്ടീവ് എഞ്ചിനീയർ നാമനിർദ്ദേശം ചെയ്യുന്ന ഉദ്യോഗസ്ഥൻ – അംഗം
പ്രധാന ഉത്തരവാദിത്വങ്ങൾ
ഗ്രാമപഞ്ചായത്ത് പരിധിയിലെ ട്രാഫിക് സംബന്ധമായ വിഷയങ്ങൾ പഠിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുക.
റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനുള്ള നടപടികൾ ശുപാർശ ചെയ്യുക.
ഗതാഗതക്കുരുക്ക്, അപകടസാധ്യത, പാർക്കിംഗ് പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പരിഹാര നടപടികൾ നിർദേശിക്കുക.
റോഡ് അടയാളങ്ങൾ, ട്രാഫിക് നിയന്ത്രണ സംവിധാനങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തുക.
പൊതുജനങ്ങൾക്കും വാഹനയാത്രക്കാർക്കും സുരക്ഷിതവും സുഗമവുമായ ഗതാഗത സംവിധാനം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
ജില്ലാ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ നയങ്ങളും നിർദേശങ്ങളും പ്രാദേശിക തലത്തിൽ നടപ്പാക്കുന്നതിന് പിന്തുണ നൽകുക.
ജില്ലാ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി
കമ്മിറ്റിയുടെ ഘടന
- ജില്ലാ മജിസ്‌ട്രേറ്റ് – ചെയർമാൻ
- ജില്ലയിലെ പാർലമെന്റ് അംഗങ്ങൾ (MPമാർ) – അംഗങ്ങൾ
- ജില്ലയിലെ നിയമസഭാ അംഗങ്ങൾ (MLAമാർ) – അംഗങ്ങൾ
- ജില്ലാ പോലീസ് മേധാവി – അംഗം / കൺവീനർ
- റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ (RTO) – അംഗം
- പൊതുമരാമത്ത് വകുപ്പ് (PWD) എക്സിക്യൂട്ടീവ് എഞ്ചിനീയർ – അംഗം