This site is currently under development. Updates are in progress.”
News and Informations

📢 മതിലകം ഗ്രാമ പഞ്ചായത്തിലെ വാർഡ് 3, വാർഡ് 19 എന്നിവിടങ്ങളിൽ ആശവര്‍ക്കര്‍മാരെ നിയമിക്കുന്നു — യോഗ്യരായ വനിതാ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
മതിലകം ഗ്രാമപഞ്ചായത്ത്
കുടുംബാരോഗ്യ കേന്ദ്രം കൂളിമുട്ടം
പി.ഒ. കൂളിമുട്ടം, തൃശൂർ - PIN 680691
ഇ-മെയിൽ : phckoolimuttam@gmail.com
ആശവര്‍ക്കര്‍ നിയമനം

മതിലകം ഗ്രാമ പഞ്ചായത്തിലെ വാർഡ് 3, വാർഡ് 19 എന്നിവിടങ്ങളിൽ ആശവര്‍ക്കര്‍മാരെ നിയമിക്കുന്നതിലേക്കായി യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

യോഗ്യത
  • ഉദ്യോഗാർത്ഥികൾ 25 നും 45 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
  • അതത് വാർഡിലെ സ്ഥിര താമസക്കാരായ വനിതകളായിരിക്കണം.
  • 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം.
  • നേതൃപാടവും ആശയ വിനിമയ ശേഷിയും ഉണ്ടായിരിക്കണം.
  • വിവേചന രഹിതമായി സമൂഹത്തിൽ പ്രവർത്തിക്കാൻ കഴിയുന്ന വ്യക്തിയാകണം.
യോഗ്യരായ ഉദ്യോഗാർത്ഥികൾ കൂളിമുട്ടം കുടുംബാരോഗ്യ കേന്ദ്രത്തിൽ 26/05/2026 ന് വൈകുന്നേരം 4 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷകർ 28/05/2026 ന് രാവിലെ 11 മണിക്ക് മതിലകം ഗ്രാമ പഞ്ചായത്തിൽ വെച്ച് നടത്തുന്ന ഇന്റർവ്യൂവിൽ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഹാജരാകേണ്ടതാണ്.
ഒപ്പ്)
മെഡിക്കൽ ഓഫീസർ
Family Health Centre
Koolimuttam
പകര്‍പ്പ്
സെക്രട്ടറി, മതിലകം ഗ്രാമ പഞ്ചായത്ത്
മെഡിക്കൽ ഓഫീസർ പി.എച്ച്.സി മതിലകം
കുടുംബാരോഗ്യ കേന്ദ്രം കൂളിമുട്ടം നോട്ടീസ് ബോർഡ്