വാര്‍ത്തകളും വിവരങ്ങളും
മതിലകം ഗ്രാമ പഞ്ചായത്ത് 2026-2027 വാര്‍ഷികപദ്ധതി
വ്യക്തിഗത / കുടുംബ / ഗ്രൂപ്പ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു
2026-27 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന താഴെപറയുന്ന പദ്ധതികളിലേക്ക് അര്‍ഹരായ ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വാര്‍ഡ് മെമ്പര്‍മാര്‍ / അംഗനവാടികളിൽ നിന്നും ലഭിക്കുന്ന അപേക്ഷകള്‍ പൂരിപ്പിച്ച് 30.07.2026 നകം വാര്‍ഡ് മെമ്പര്‍മാര്‍ / അംഗനവാടികള്‍ മുഖേന തിരികെ നല്‍കേണ്ടതാണ്. പൂര്‍ണ്ണമായും പൂരിപ്പിക്കാത്തതും, തെറ്റായ വിവരങ്ങള്‍ നല്‍കുന്നതുമായ അപേക്ഷകള്‍ നിരസിക്കുന്നതാണ്.
- 30.07.2026 നകം അപേക്ഷ പൂരിപ്പിച്ച് സമര്‍പ്പിക്കേണ്ടതാണ്. വൈകി കിട്ടുന്ന അപേക്ഷകള്‍ പരിഗണിക്കാന്‍ സാധിക്കില്ല
- ഒരേ ആവശ്യത്തിന് ഒരു കുടുംബത്തില്‍ നിന്നും ഒന്നിലധികം അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
- ഓരോ പദ്ധതിക്കും പ്രത്യേകം അപേക്ഷഫോറം ഉപയോഗിക്കേണ്ടതാണ്.
- ഹരിതകര്‍മ്മസേനയ്ക്ക് കൃത്യമായി മാലിന്യം കൈമാറുന്ന വ്യക്തികളായിരിക്കണം.
- ആനുകൂല്യം ലഭ്യമായാല്‍ 2026-27 വര്‍ഷത്തെ ഭൂനികുതി രസീത്, കെട്ടിട നികുതി രസീത്, ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഹരിതകര്‍മ്മസേന യൂസര്‍ഫീ കാര്‍ഡ് മുതലായ രേഖകള്‍ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്.
ബ്ലോക്ക് പഞ്ചായത്ത് പദ്ധതികള്‍
15/27 - വനിത യൂണിറ്റുകള്‍ക്ക് പുഷ്പകൃഷി പ്രോത്സാഹനം
- ചെറുകിട നാമമാത്ര വനിതാ കർഷക ഗ്രൂപ്പുകൾ
- കുടുംബശ്രീ ഗ്രൂപ്പുകൾ
- വനിതാ ഗ്രൂപ്പുകൾ
16/27 - വനിതാ യൂണിറ്റുകൾക്ക് കിഴങ്ങുവർഗ കിറ്റ് വിതരണം
- ചെറുകിട നാമമാത്ര കർഷകർ
- പാട്ടകൃഷി നടത്തുന്ന ഗ്രൂപ്പുകള്‍
- കൃഷി ചെയ്യാൻ താല്പര്യമുള്ളവർ
- കുടുംബശ്രീ ഗ്രൂപ്പുകള്‍
17/27 - കൃഷി സമൃദ്ധി-വനിതാ യൂണിറ്റുകൾക്ക് പച്ചക്കറിക്കൃഷി പ്രോത്സാഹനം
- കുടുംബശ്രീ / ജെ എൽ ജി ഗ്രൂപ്പുകൾ
- പച്ചക്കറി കൃഷി താല്പര്യമുള്ള വനിതാ ഗ്രൂപ്പുകൾ
- പാട്ട കൃഷി ചെയ്യുന്നവർ
31/27 - ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന ക്ഷീരകർഷകർക്ക് പാലിന് സബ്സിഡി
- ക്ഷീരവികസന വകുപ്പിനു കീഴിൽ രജിസ്റ്റർ ചെയ്ത ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന ക്ഷീരകർഷകർ
- മതിലകം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാരായ ക്ഷീരകർഷകർ
- കുടുംബ വാർഷികവരുമാന പരിധി അഞ്ച് ലക്ഷം രൂപ വരെയുള്ള ക്ഷീരകർഷകർ
- ക്ഷീരസംഘങ്ങളിൽ സ്ഥിരമായി പാലളക്കുന്ന ക്ഷീരകർഷകർ
- പശുവളർത്തൽ തൊഴിലായി സ്വീകരിച്ചവർ
32/27 - ക്ഷീരകർഷകരുടെ കറവപ്പശുക്കൾക്ക് കാലിത്തീറ്റ ധനസഹായപദ്ധതി
- മതിലകം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാരായ ക്ഷീരകർഷകർ
- പശുവളർത്തൽ തൊഴിലായി സ്വീകരിച്ചവർ
- ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന ക്ഷീരകർഷകർ
- കുടുംബ വാർഷികവരുമാന പരിധി അഞ്ച് ലക്ഷം രൂപ വരെയുള്ള ക്ഷീരകർഷകർ
- സ്വന്തമായി കറവപ്പശു ഉള്ളതും ഗുണഭോക്തൃ വിഹിതം വഹിക്കാൻ താല്പര്യമുള്ളവരുമായ ക്ഷീരകർഷകർ
33/27 - ക്ഷീരസംഘങ്ങള്‍ മുഖേന സബ്സിഡി നിരക്കില്‍ വൈക്കോല്‍, തീറ്റപ്പുല്‍, സൈലേജ് എന്നിവയ്ക്കുള്ള ധനസഹായം
- മതിലകം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്ഥിരം താമസക്കാരായ ക്ഷീരകർഷകർ
- സ്വന്തമായി കറവപ്പശു ഉള്ള കർഷകർ
- ക്ഷീരസംഘത്തില്‍ പാല്‍ അളക്കുന്ന ക്ഷീരകർഷകർ
- ക്ഷീരസംഘത്തില്‍ നിന്നും തീറ്റപ്പുല്ല്‍, സൈലേജ്, വൈക്കോല്‍ എന്നിവ വാങ്ങുന്ന ക്ഷീരകർഷകർ
34/27 - തീറ്റപ്പുല്‍കൃഷിക്കുള്ള നടീല്‍വസ്തുവിനുള്ള വില
- മതിലകം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കർഷകർ
- തീറ്റപ്പുല്‍കൃഷി ചെയ്യുന്നതിനായി സ്വന്തം / പാട്ടം സ്ഥലം ഉള്ള കർഷകർ
- ചെറുകിട / നാമമാത്ര കർഷകർ
- സംയോജിത കൃഷി ചെയ്യുന്നവർ
- കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പ് / പ്രവാസി ഗ്രൂപ്പ്
35/27 - പട്ടികജാതി വിഭാഗത്തിൽപ്പെട്ട ക്ഷീരകർഷകരുടെ കറവപ്പശുക്കൾക്ക് കാലിത്തീറ്റ ധനസഹായം
- മതിലകം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ക്ഷീരകർഷകർ
- പശുവളർത്തൽ തൊഴിലായി സ്വീകരിച്ചവർ
- ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന ക്ഷീരകർഷകർ
- കുടുംബ വാർഷികവരുമാന പരിധി അഞ്ച് ലക്ഷം രൂപ വരെയുള്ള ക്ഷീരകർഷകർ
- സ്വന്തമായി കറവപ്പശു ഉള്ളതും ഗുണഭോക്തൃ വിഹിതം വഹിക്കാൻ താല്പര്യമുള്ളവരുമായ ക്ഷീരകർഷകർ
52/27 - പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി
- സര്‍ക്കാര്‍ / എയ്ഡഡ് / സ്പെഷ്യല്‍ / ടെക്നിക്കല്‍ സ്കൂളുകളിലും കേന്ദ്രീയ വിദ്യാലയങ്ങളിലും 5 മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആയിരിക്കണം.
- വാര്‍ഷിക വരുമാന പരിധി 3 ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം.
- നിലവിലെ വീടിന്റെ വിസ്തീര്‍ണ്ണം 800 സ്ക്വയര്‍ ഫീറ്റില്‍ താഴെ ആയിരിക്കണം.
- 120 സ്ക്വയര്‍ ഫീറ്റ് പഠനമുറി നിര്‍മ്മിക്കാന്‍ സ്ഥലസൗകര്യം ഉണ്ടായിരിക്കണം.
- മതിലകം ബ്ലോക്ക് പരിധിയിലെ സ്ഥിര താമസക്കാരായിരിക്കണം.
54/27 - പട്ടികജാതി യുവജനസംഘങ്ങള്‍ക്ക് വാദ്യോപകരണം
- 5 മുതല്‍ 15 വരെ പട്ടികജാതി യുവജനങ്ങള്‍ അംഗങ്ങളായ രജിസ്റ്റര്‍ ചെയ്ത ഗ്രൂപ്പ്.
- 45 വയസ്സില്‍ താഴെയുള്ളവര്‍ ആയിരിക്കണം.
- ഗ്രൂപ്പ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ പരിചയവും പ്രാവീണ്യവും ഉണ്ടായിരിക്കണം.
- മതിലകം ബ്ലോക്ക് പരിധിയിലെ സ്ഥിര താമസക്കാരായിരിക്കണം.
68/27 - വനിത സംരംഭകരുടെ സ്വയംതൊഴില്‍ ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് ധനസഹായം - ജനറല്‍
- വനിതകള്‍.
- 18 നും 59 നും മദ്ധ്യേ പ്രായം.
- മതിലകം ബ്ലോക്ക് പഞ്ചായത്തില്‍ സ്ഥിര താമസം.
69/27 - സ്വയം തൊഴില്‍ ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് ധനസഹായം - ജനറല്‍
- സ്വയം തൊഴില്‍ ചെയ്യുന്നവരോ തൊഴില്‍ ചെയ്യാന്‍ താല്‍പര്യമുള്ളവരോ ആയിരിക്കണം.
- 18 നും 59 നും മദ്ധ്യേ പ്രായം.
- മതിലകം ബ്ലോക്ക് പഞ്ചായത്തില്‍ സ്ഥിര താമസം.
73/27 - സ്വയം തൊഴില്‍ ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് ധനസഹായം - എസ്.സി.പി
- എസ്.സി വിഭാഗത്തില്‍പ്പെട്ടവര്‍ ആയിരിക്കണം.
- 18 നും 59 നും മദ്ധ്യേ പ്രായം.
- മതിലകം ബ്ലോക്ക് പഞ്ചായത്തില്‍ സ്ഥിര താമസം.
85/27 - വനിത സംരംഭകരുടെ സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് ധനസഹായം - പട്ടികജാതി
- എസ്.സി വിഭാഗത്തില്‍പ്പെട്ടവര്‍ ആയിരിക്കണം.
- 18 നും 59 നും മദ്ധ്യേ പ്രായം.
- 3 വര്‍ഷത്തില്‍ കുറയാത്ത സ്ഥിര താമസം.
117/27 - കന്നുകുട്ടി പരിപാലന പദ്ധതി
- 5 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബം.
- മൃഗാശുപത്രിയിലെയോ സബ് സെന്ററിലെയോ കന്നുകുട്ടി ജനന രജിസ്റ്ററില്‍ പേര് ഉണ്ടായിരിക്കണം.
- ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവര്‍ ആയിരിക്കണം.
120/27 - ആട് പ്രജനന വനിത യൂണിറ്റിന് ധനസഹായം
- മതിലകം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള പഞ്ചായത്തുകളിലെ വനിത ഗ്രൂപ്പുകള്‍.
- വനിത സഹകരണ സംഘം.
- കുടുംബശ്രീ ഗ്രൂപ്പുകള്‍.
ജില്ലാ പഞ്ചായത്ത് പദ്ധതികള്‍
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി
- സര്‍ക്കാര്‍ / എയ്ഡഡ് / സ്പെഷ്യല്‍ / ടെക്നിക്കല്‍ സ്കൂളുകളിലും കേന്ദ്രീയ വിദ്യാലയങ്ങളിലും 5 മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍.
- വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ താഴെ.
- വീടിന്റെ വിസ്തീര്‍ണ്ണം 800 സ്ക്വയര്‍ ഫീറ്റില്‍ താഴെ.
- 120 സ്ക്വയര്‍ ഫീറ്റ് പഠനമുറി നിര്‍മ്മിക്കാന്‍ സ്ഥലസൗകര്യം.
- മതിലകം ബ്ലോക്ക് പരിധിയിലെ സ്ഥിര താമസം.
ഭിന്നശേഷി സഹായ ഉപകരണം (സൈഡ് വീല്‍ ഘടിപ്പിച്ച സ്കൂട്ടര്‍ വിതരണം)
ഗ്രാമപഞ്ചായത്ത് പദ്ധതികള്‍
74 - തെങ്ങിന് ജൈവവളം
- മതിലകം ഗ്രാമപഞ്ചായത്തില്‍ കൃഷി ചെയ്യുന്ന വ്യക്തി ആയിരിക്കണം.
- 5 സെന്റ് ഭൂമി സ്വന്തമായി ഉണ്ടായിരിക്കണം.
- തെങ്ങ് കൃഷിയില്‍ താല്‍പര്യമുള്ള കര്‍ഷകനായിരിക്കണം.
- ചെറുകിട / നാമമാത്ര കര്‍ഷകനായിരിക്കണം.
76 - പോഷകസമൃദ്ധി - ഓരോ വീട്ടിലും അടുക്കളതോട്ടം (വനിത)
- മതിലകം ഗ്രാമപഞ്ചായത്തില്‍ കൃഷി ചെയ്യുന്ന വ്യക്തി ആയിരിക്കണം.
- കാര്‍ഷിക വൃത്തിയില്‍ താല്‍പര്യമുള്ള വനിതകള്‍ ആയിരിക്കണം.
- അപേക്ഷകര്‍ ചെറുകിട / നാമമാത്ര കര്‍ഷകര്‍ ആയിരിക്കണം.
79 - കേടായ തെങ്ങ് വെട്ടിമാറ്റല്‍
- മതിലകം ഗ്രാമപഞ്ചായത്തില്‍ കൃഷി ചെയ്യുന്ന വ്യക്തി ആയിരിക്കണം.
- 25 സെന്റ് ഭൂമി സ്വന്തമായി ഉണ്ടായിരിക്കണം.
- തെങ്ങ് കൃഷിയില്‍ താല്‍പര്യമുള്ള കര്‍ഷകനായിരിക്കണം.
80 - ജാതിക്കു ജൈവവളം
- മതിലകം ഗ്രാമപഞ്ചായത്തില്‍ കൃഷി ചെയ്യുന്ന വ്യക്തി ആയിരിക്കണം.
- 10 സെന്റ് ഭൂമി സ്വന്തമായി ഉണ്ടായിരിക്കണം.
- ജാതി കൃഷിയില്‍ താല്‍പര്യമുള്ള കര്‍ഷകനായിരിക്കണം.
- ചെറുകിട / നാമമാത്ര കര്‍ഷകനായിരിക്കണം.
81 - പോഷകസമൃദ്ധി - വാഴക്കന്ന് വിതരണം
- മതിലകം ഗ്രാമപഞ്ചായത്തില്‍ കൃഷി ചെയ്യുന്ന വ്യക്തി ആയിരിക്കണം.
- 5 സെന്റ് ഭൂമി സ്വന്തമായി ഉണ്ടായിരിക്കണം.
- വാഴകൃഷിയില്‍ താല്‍പര്യമുള്ള കര്‍ഷകനായിരിക്കണം.
- ചെറുകിട / നാമമാത്ര കര്‍ഷകനായിരിക്കണം.
- കൃഷിയില്‍ താല്‍പര്യമുള്ള കര്‍ഷകന്‍ ആയിരിക്കണം.
83 - കിഴങ്ങ് കൃഷി വികസനം
- ചെറുകിട / നാമമാത്ര കര്‍ഷകനായിരിക്കണം.
- മതിലകം ഗ്രാമപഞ്ചായത്തില്‍ സ്ഥലം ഉണ്ടായിരിക്കണം.
- അപേക്ഷകര്‍ കൃഷിയില്‍ താല്‍പര്യമുള്ളവര്‍ ആയിരിക്കണം.
84 - ഔഷധസസ്യകൃഷി
- മതിലകം ഗ്രാമപഞ്ചായത്തില്‍ കൃഷി ചെയ്യുന്ന വനിത ഗ്രൂപ്പ് ആയിരിക്കണം
- അപേക്ഷകര്‍ വനിതകളായിരിക്കണം
- അഫിലിയേഷന്‍ പുതുക്കിയവര്‍ ആയിരിക്കണം
86 - തെങ്ങിന്റെ കീടരോഗ നിയന്ത്രണം
- മതിലകം ഗ്രാമപഞ്ചായത്തില്‍ കൃഷി ചെയ്യുന്ന വ്യക്തി ആയിരിക്കണം.
- 5 സെന്റ് ഭൂമി സ്വന്തമായി ഉണ്ടായിരിക്കണം.
- തെങ്ങ് കൃഷിയില്‍ താല്‍പര്യമുള്ള കര്‍ഷകനായിരിക്കണം.
- ചെറുകിട / നാമമാത്ര കര്‍ഷകനായിരിക്കണം.
50 - പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്
- പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥിയായിരിക്കണം.
- മതിലകം ഗ്രാമപഞ്ചായത്ത് നിവാസിയായിരിക്കണം.
- സര്‍ക്കാര്‍ / സര്‍ക്കാര്‍ അംഗീകൃത റെഗുലര്‍ കോളേജ് വിദ്യാര്‍ത്ഥിയായിരിക്കണം.
- ബിരുദം, ബിരുദാനന്തര ബിരുദം, ITI, ഡിപ്ലോമ, B.Ed, പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ മാത്രമേ അപേക്ഷിക്കാവൂ.
91 - പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണിച്ചര്‍
- ഗുണഭോക്താക്കള്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം.
- വരുമാനപരിധി 50,000 രൂപയ്ക്ക് വിധേയമായി ബി.പി.എല്‍ ലിസ്റ്റില്‍ പെട്ടവരോ അല്ലാത്തവരോ ആയിരിക്കണം.
- പട്ടികജാതി വകുപ്പില്‍ നിന്നോ മറ്റേതെങ്കിലും സ്രോതസ്സുകളില്‍ നിന്നോ ഇതേ ആനുകൂല്യം ലഭിച്ചവര്‍ അര്‍ഹരല്ല.
മതിലകം ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായിരിക്കണം.
53 - മത്സ്യ തൊഴിലാളികളുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് ലാപ്‌ടോപ്പ് നല്‍കല്‍
- മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള മത്സ്യ / അനുബന്ധ തൊഴിലാളികളുടെ മക്കളായിരിക്കണം.
- ബിരുദ / ഉന്നതതല വിദ്യാര്‍ത്ഥികളായിരിക്കണം.
- 5 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം.
- മതിലകം ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായിരിക്കണം.
58 - വനിതകള്‍ക്ക് അലങ്കാര മത്സ്യ ഉല്‍പാദനവും വളര്‍ത്തലും
- ഗുണഭോക്താവ് കേരള ഇന്‍ ലാന്‍ഡ് ഫിഷറീസ് & അക്വാകള്‍ച്ചറല്‍ ആക്റ്റ് പ്രകാരം അനുമതി വാങ്ങിയിരിക്കണം
- ഈ ആനുകൂല്യം ഒരു തവണ മാത്രമേ ലഭിക്കൂ
- വരുമാനം അഞ്ച് ലക്ഷത്തിന് താഴെ ആയിരിക്കണം
38 - ഭവന പുനരുദ്ധാരണം (ജനറല്‍)
- മുന്‍ഗണനാ വിഭാഗം.
- കഴിഞ്ഞ 3 വര്‍ഷത്തിനുള്ളില്‍ ആനുകൂല്യം ലഭിക്കാത്തവര്‍.
- വീടിന്റെ കാലപ്പഴക്കം 8 വര്‍ഷം പൂര്‍ത്തിയായിരിക്കണം.
92 - ഷീ സ്കില്‍സ് - ട്രേഡ് അടിസ്ഥാനമാക്കിയുള്ള നൈപുണ്യ വികസനം (വനിത)
- മതിലകം ഗ്രാമപഞ്ചായത്തില്‍ 1 വര്‍ഷമായി സ്ഥിരതാമസക്കാരായിരിക്കണം.
- പ്ലസ് ടു സയന്‍സ് വിജയിച്ചിരിക്കണം.
- 18 മുതല്‍ 35 വയസ്സ് വരെയുള്ള തൊഴില്‍ രഹിത വനിതകള്‍.
- സബ്സിഡി കഴിച്ചുള്ള തുക ഗുണഭോക്താവ് നല്‍കണം (സബ്സിഡി 75%).
- ദേശീയ സെക്ടര്‍ സ്കില്‍ കൗണ്‍സില്‍ അംഗീകരിച്ച യോഗ്യത.
94 - സ്വയം തൊഴിലിന്‍ ടാക്സികാര്‍ / പിക്കപ്പ് വാന്‍ (വനിത വ്യക്തിഗതം)
- മതിലകം ഗ്രാമപഞ്ചായത്തില്‍ 3 വര്‍ഷമായി സ്ഥിരതാമസക്കാരിയായിരിക്കണം.
- 18 മുതല്‍ 59 വയസ്സ് വരെയുള്ള സ്ത്രീകള്‍.
- മുമ്പ് ഈ ആനുകൂല്യം ലഭിച്ചിട്ടില്ലാത്തവര്‍.
- LMV ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം.
- നിലവില്‍ നാല് ചക്ര വാഹനം സ്വന്തമായി ഉണ്ടായിരിക്കരുത്.
97 - ഭവന പുനരുദ്ധാരണം (എസ്.സി)
- പട്ടികജാതിയില്‍പ്പെട്ട വ്യക്തി.
- വീട് നിര്‍മിച്ചിട്ട് 8 വര്‍ഷം പൂര്‍ത്തിയായിരിക്കണം.
- വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ താഴെ.
47 - ക്ഷീരകർഷകര്‍ക്ക് ധാതുലവണ മിശ്രിതം / വിരമരുന്ന് വിതരണം
- 5 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബം.
- ക്ഷീരകർഷകര്‍ ആയിരിക്കണം.
- മതിലകം ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായിരിക്കണം.
49 - അടുക്കള മുറ്റത്തെ മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതി (വനിത)
- 5 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബം.
- മതിലകം ഗ്രാമപഞ്ചായത്ത് നിവാസി.
- കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിട്ടില്ലാത്ത വ്യക്തി.
54 - കന്നുകുട്ടി പരിപാലന പദ്ധതി
- 5 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബം.
- ചെറുകിട / നാമമാത്ര കർഷകര്‍.
- മൃഗാശുപത്രിയിലെയോ സബ് സെന്ററിലെയോ കന്നുകുട്ടി ജനന രജിസ്റ്ററില്‍ പേര് ഉണ്ടായിരിക്കണം.
- മതിലകം ഗ്രാമപഞ്ചായത്ത് നിവാസിയായിരിക്കണം.
104 - കറവപശുക്കള്‍ക്ക് കാലിത്തീറ്റ വിതരണ പദ്ധതി
- 5 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബം.
- മതിലകം ഗ്രാമപഞ്ചായത്ത് നിവാസിയായിരിക്കണം.
- കറവയുള്ള പശുക്കള്‍ ഉണ്ടായിരിക്കണം.
അപേക്ഷ ഫോറങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുക