All social security and welfare fund pensioners whose pension was sanctioned before 31st December, 2025 are required to do mustering through Akshaya Kendra from 17th July to 30th October, 2026
മതിലകം ഗ്രാമപ‍ഞ്ചായത്തിന് കളിസ്ഥലം സ്വന്തമായി

മതിലകം ഗ്രാമപ‍ഞ്ചായത്തിന് കളിസ്ഥലം സ്വന്തമായി
 
ഗ്രാമപഞ്ചായത്ത് നിവാസികളുടെ ചിരകാല സ്വപ്നമായ സ്വന്തമായി ഒരു കളി സ്ഥലം എന്നത് ഇന്ന് യാഥാർത്ഥ്യമായി പാപ്പിനിവട്ടം വില്ലേജ് സര്‍വ്വെ 18/2,2/21,2/8,1/A-9 സര്‍വ്വെയില്‍പ്പെട്ട 40.07 ഹെക്ടര്‍ സ്ഥലമാണ് ഗ്രാമപഞ്ചായത്ത് പദ്ധതിയില്‍ വിഹിതം വകയിരുത്തി വില കൊടുത്ത് വാങ്ങിയത് . 4256000/- രൂപയാണ് ഗ്രാമപഞ്ചായത്ത് കളിസ്ഥലത്തിനായി ചെലവഴിച്ചത്. മുൻ ഭരണസമിതിയുടെ കാലത്ത് കളിസ്ഥനത്തിനായി രൂപീകരിച്ച ജനകീയ സമിതി പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച് 14 ലക്ഷം രൂപ ഭൂമി തരം മാറ്റുന്നതിനും അഡ്വാൻസ് നൽകുന്നതിനും വിനിയോഗിക്കുകയുണ്ടായി.
ഒട്ടേറെ കായികതാരങ്ങളെ നാടിന് സമ്മാനിച്ച മതിലകം ഗ്രാമപഞ്ചായത്തിന് സ്വന്തമായി ഒരു  കളി സ്ഥലം ഇല്ലാത്തത് വലിയ പ്രതിസന്ധിയായിരുന്നു. സ്കൂൾ ഗ്രൗണ്ടുകൾ പലതും ചുറ്റുമതിൽ കെട്ടി അടച്ചു സംരക്ഷിച്ചപ്പോൾ കായിക താരങ്ങൾക്കും കായിക പ്രേമികൾക്കും കളി മൈതാനങ്ങൾ അന്യമാവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇ ജി സുരേന്ദ്രൻ പ്രസിഡണ്ടായിരുന്ന ഭരണസമിതിയുടെ കാലത്ത് സ്വന്തമായി ഒരു കളി സ്ഥലം ആർജ്ജിക്കുന്നതിനെക്കുറിച്ച് ആലോചിച്ചതും ജനകീയ സമിതി രൂപീകരിച്ചതും. എന്നാൽ അന്ന് കണ്ടെത്തിയ ഭൂമി സാങ്കേതിക കാരണങ്ങൾ ഏറ്റെടുക്കാൻ കഴിയാതെ പോയി പിന്നീട് സീനത്ത് ബഷീർ പ്രസിഡണ്ടായിരുന്ന ഭരണസമിതിയാണ് ഇപ്പോൾ ഏറ്റെടുത്ത സ്ഥലം കണ്ടെത്തുന്നതും കളിസ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങി വച്ചതും ഒരേക്കറോളം വരുന്ന സ്ഥലത്ത് ഫുട്ബോൾ മൈതാനം, വോളിബോൾ കോർട്ട്, ഷട്ടിൽ കോർട്ട് , നീന്തൽ കുളം എന്നിവയാണ് വിഭാവനം ചെയ്യുന്നത് ഇതിനായി സമഗ്ര മാസ്റ്റർ പ്ലാനും ഡി.പി ആറും തയ്യാറാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുമതി സുന്ദരന്‍ അറിയിച്ചു.
മതിലകം സബ് രജിസ്റ്റർ ഓഫീസിൽ വച്ച്  ഇന്ന് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുമതി സുന്ദരൻ വൈസ് പ്രസിഡണ്ട് പി എം ആൽഫ സെക്രട്ടറി കെ എസ് രാമദാസ് എന്നിവർ സ്ഥലം ഉടമസ്ഥരായ ജോയ്, ആൽബിജോയ് എന്നിവരിൽ നിന്ന് സ്ഥലത്തിന്റെ ആധാരം ഏറ്റുവാങ്ങി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായ ബിനേഷ്, ഹസീന റഷീദ് , പ്രസീത , വാര്‍ഡ് മെമ്പര്‍ ലിസി വിന്‍സെന്റ് എന്നിവര്‍ സന്നിഹിതരായി.

 

kalisthalam