All social security and welfare fund pensioners whose pension was sanctioned before 31st December, 2025 are required to do mustering through Akshaya Kendra from 17th July to 30th September, 2026
നാടോടി കുടുംബങ്ങൾക്ക് ഭൂമിയും ഭവനവും

സാമൂഹ്യ സുരക്ഷാ പദ്ധതി

നാടോടി കുടുംബങ്ങളുടെ പുനരധിവാസം

ഭവനരഹിതരായ കുടുംബങ്ങൾക്ക് ഭൂമിയും സുരക്ഷിത ഭവനവും ഉറപ്പാക്കുന്നതിനുള്ള ഗ്രാമപഞ്ചായത്തിന്റെ ഇടപെടൽ
nadodi

പൊക്ലായിൽ ടെൻറ് കെട്ടി താമസിച്ചിരുന്ന അഞ്ച് നാടോടി കുടുംബങ്ങൾക്ക് ഭൂമിയും ഭവനവും ഉറപ്പാക്കുന്നതിനായി മതിലകം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന മാതൃകാപരമായ സാമൂഹ്യ ഇടപെടലാണിത്.

മതിലകം ഗ്രാമപഞ്ചായത്തിലെ പൊക്ലായിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ടെൻറ് കെട്ടി താമസിച്ചിരുന്ന 5 നാടോടി കുടുംബങ്ങളെ ലൈഫ് ഭവന പദ്ധതിയിലും അതിദാരിദ്ര ലിസ്റ്റിലും ഉൾപ്പെടുത്തി ഇവർക്ക് വീട് വെക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് ശ്രമം ആരംഭിക്കുകയും തുടർന്ന് മാള ഗ്രാമപഞ്ചായത്തിൽ ഇവർക്ക് വീട് വെക്കുന്നതിന് അനുയോജ്യമായ സ്ഥലം പീപ്പിൾ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടന തരാമെന്നേറ്റെടുക്കുകയും ഓരോ കുടുംബത്തിനും 4 സെന്റ് ഭൂമി വീതം രജിസ്റ്റർ ചെയ്ത് നൽകുകയും ചെയ്തു. 

ഇതിനായി ഓരോ കുടുംബത്തിനും 2 ലക്ഷം രൂപ വീതം ആകെ 10 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് പീപ്പിൾസ് ഫൗണ്ടേഷന് കൈമാറിയിട്ടുണ്ട്. ഭൂമി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായതോടെ ഈ കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുന്നതിനുള്ള തുടർ നടപടികളിലേക്ക് പദ്ധതി കടക്കുകയാണ്.
5
കുടുംബങ്ങൾ
4
സെന്റ് വീതം ഭൂമി
₹10
ലക്ഷം സഹായം
100%
പുനരധിവാസ ലക്ഷ്യം
🌟 പദ്ധതിയുടെ പ്രധാന നേട്ടം

ഭൂമിയുടെ രേഖ ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് കുടുംബങ്ങൾക്ക് കൈമാറി. ഭൂമിയും സുരക്ഷിത ഭവനവും ഉറപ്പാക്കി ഭവനരഹിതരായ കുടുംബങ്ങളെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്ന മാതൃകാപരമായ പ്രവർത്തനമാണ് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്നത്.

mbrajesh