ഈ സൈറ്റ് അപൂര്‍ണ്ണമാണ്. നിലവില്‍ അപ്ഡേഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്
ബംഗ്ലാവ് കടവ് മ്യൂസിയം

ട്രാവലേഴ്‌സ് ബംഗ്ലാവ് (ടി.ബി)

 

മുസിരിസ് പദ്ധതിയിൽപ്പെടുത്തി പുനരുദ്ധാരണപ്രവർത്തനം നടത്തിയ പഴയ പാപ്പിനിവട്ടം വില്ലേജ് ഓഫീസായിരുന്ന കെട്ടിടമാണ് ട്രാവലേഴ്‌സ് ബംഗ്ലാവ് (ടി.ബി). ബ്രിട്ടീഷ് ഭരണകാലത്താണ് ഈ കെട്ടിടം നിർമ്മിച്ചത്. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും മറ്റുു സർക്കാർ ഉദ്യോഗസ്ഥരും യാത്രയ്ക്കിടയിൽ താമസിച്ചിരുന്ന ഇടമായിരുന്നു ഈ ബംഗ്ലാവ്. ഇതിനെ ഒരു മർദ്ദന സെല്ലായും പോലീസ് ഉപയോഗിച്ചിരുന്നു. കുറ്റാരോപിതരായ ഒട്ടേറെ രാഷ്ട്രീയക്കാരെയാണ് പ്രധാനമായും ഇവിടെ എത്തിച്ച് ചെയ്തിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് കോണ്‍ഗ്രസ്സുകാര്‍ക്കും , അതിനുശേഷം കമ്മ്യൂണിസ്റ്റുകാർക്കും ഇവിടെ വെച്ച് കഠിനവും ക്രൂരവുമായ പോലീസ് മുറകൾക്ക് വിധേയരാകേണ്ടി വന്നിട്ടുണ്ട്. കാലാന്തരത്തിൽ ഇത് പാപ്പിനിവട്ടം വില്ലേജ് ഓഫീസായി മാറി. പിന്നീട് വില്ലേജ് ഓഫീസ് അവിടെനിന്ന് മതിലകത്തേക്ക് മാറ്റി സ്ഥാപിച്ചു. മുസിരിസ് പൈതൃകപദ്ധതിയിൽപ്പെടുത്തി ഇതിപ്പോൾ സംരക്ഷിത മന്ദിരമാണ്

Bungalow Kadavu Museum